Sunday, December 30, 2007

മഴ

(മഴയെക്കുറിച്ച് കവിത എഴുതാതെ കവി ആകില്ലാ എന്നാണു വെപ്പ്...എന്നാപ്പിന്നെ എഴുതാം അല്ലേ..ഹിഹി)

മഴ..പിന്നെയും മഴ..
പോക്രോം പോക്രോം
മണ്ഡൂകക്കൂട്ടം
സ്റ്റാര്‍ സിങ്ങര്‍ കളിക്കുന്നു
അങ്ങകലെ ...
നാഷണല്‍ ഹൈവെയില്‍
ആരൊ ചൂണ്ടയിടുന്നു....

മഴ പിന്നെം മഴ...പണ്ടാരമഴ
അണക്കെട്ടിനായ്
അണ്ണന്മാര്‍ കടിപിടി
ഷട്ടറുകള്‍ തുറക്കുന്നു...
ഗട്ടറുകള്‍ നിറയുന്നു...
മഴ..പിന്നെം മഴ...ദേ പിന്നേം മഴ....

[:P]


(കേരളാ റോഡ് സര്‍വേ എന്ന മഹാകാവ്യത്തിലെ അഞ്ചാം കാണ്ഡത്തില്‍ നിന്നും അടിച്ചുമാറ്റിയത്)

21 comments:

Gopan | ഗോപന്‍ said...

എന്‍റെ മാഷേ രാജേഷേ..
കവിത പിന്നെ ദേം പിന്നെ ദേം എന്ന്
പറഞ്ഞെഴുതിയിട്ടു ഒരു കാര്യവുമില്ല..
ഇയാളൊരു കാര്യം ചെയ്യു..
അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍
മഴ പെയ്യുന്ന ഒരു ദിവസം.. പോയി
ഒരു രണ്ടെണ്ണം വീശി..
ചൂടു പോരെന്കില്‍ ഒരെണ്ണം കയ്യിലും എടുത്തു..
മഴയെ ആസ്വദിച്ചു..
പിന്നെ മനസ്സില്‍ തോന്നിയത് എഴുതുക..
കൂടുതല്‍ വീശിയാല്‍ പിന്നെ ദേം പിന്നെ ദേം..
തന്നെ ആവും..
മനസ്സിലായി എന്ന് കരുതട്ടെ.. :-)
പുതുവത്സരാശംസകളോടെ

Rajesh said...

താങ്കളുടേ ഈ വിലയേറിയ ഉപദേശം സ്വീകരിക്കാന്‍..എനിക്ക് പറ്റില്ല ചങ്ങാതി..ഒന്നാമത് മഴ നനഞ്ഞാല്‍ എനിക്ക് പനി വരും..പിന്നെ നിങ്ങള്‍ ബുജികളെപ്പോലെ വീശി ശീലം ഇതു വരെ ഇല്ല..
പിന്നെ ഞാന്‍ മാഷുമല്ല..നിങ്ങളെ ഒക്കെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പാവം വിദ്യാര്‍ത്ഥി മാത്രം..
[:)]
ദയവു ചെയ്ത് നിങ്ങള്‍ എന്നെ ഒരു കവിയാക്കരുത്...ഇതൊരു അപേക്ഷയാണു..[:P]

സാഹിത്യലോകത്തിനു മുതല്‍ക്കൂട്ടൂം കറിക്കൂട്ടുമൊക്കെ
ഉണ്ടാക്കാന്‍ എനിക്കു സമയമില്ലേ....ഹിഹി..ബ്ലൊഗില്‍ എന്തെഴുതണം എന്നു തീരുമാനിക്കുന്നത് ഞാന്‍ ആണു...[:P]

ഉപദേശങ്ങള്‍ ചെരിപ്പിന്റെ കൂടെ പുറത്തഴിച്ചു വെക്കുക..മനസ്സിലായിക്കാണുമല്ലോ...ഹിഹി

Gopan | ഗോപന്‍ said...

ബ്ലോഗ് വായിക്കുവാന്‍ ചെരുപ്പിടരുതെന്നതു ആദ്യ കേട്ടറിവ്‌..പിന്നെ അണ്ണന് ഉപദേശം വേണ്ടെങ്കില്‍ വേണ്ട.. അവിടെ കിടന്നോ..അടുത്ത വിസ പാതാളതിലെക്കാവട്ടെ..

Rajesh said...

എന്നാ അവിടെ വെച്ചു കാണാം..കൂട്ടുകാരാ..[:P]

അവിടെ നിങ്ങളെപ്പോലെയുള്ളവര്‍ നിരങ്ങി തേഞ്ഞുപോയ മുള്ളുമുരിക്കിന്റെ അടുത്ത് ഞാന്‍ വരും..നീ കാത്തിരിക്കൂ...മോനേ ഗോപൂ...തെറ്റ് ചെയ്യാത്തവരായി ആരാ ഈ ലോകത്തുള്ളത്...

Anonymous said...

( ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫേം ...മ്യൂസിക്ക് ഡയറക്റ്റര്‍ ശരത്ത് സ്റ്റൈല്‍)അളിയാ രാജേഷേ...ഇതാണൊ മഴ...ഇതില്‍ സംഗതിയൊന്നും ഇല്ലല്ലോടാ മോനേ...നീ കുറച്ചു ശ്രീലങ്കന്‍ വറ്റ് അടിച്ചു ഒന്നു വയിച്ചു നോക്കിയേ....അമ്മച്ചിയാണ പെറ്റ തള്ള സഹിക്കില്ലേഡൈ...ഇതു വായിച്ചാല്!!!

മാണിക്യം said...

രാജേഷേ: “മഴ്” എനിക് അങ്ങ് പിടിച്ചു
ഇത്രേം നല്ലാ ഒരു മഴ ഒപ്പിച്ചല്ലൊ!
ശിറു ശിറു ശീറു എന്നു മഴാ
ദേ പിന്നെം മഴാ..
ധൈര്യമായി ഈ ബ്ലോഗുമായി മുന്നെറ്
നഗ്നപാദയായ് വന്നു ഞാന്‍ ഇതാ
“ഞാനും ഒരു കവിയോ...:P”
ഒരു ഫാന്‍ ക്ലബ്ബ് തുടങ്ങാന്‍ പോണു ...
((((ഠോ))))
പേടിച്ചോ ഒരു ചിരട്ടാ അടിച്ചു പൊട്ടിച്ചതാ!

Rajesh said...

നരാ...മാണിക്യാമ്മേ...സന്തോഷം ഉണ്ട്...
പിന്നെ ആ പൊട്ടിച്ച ചിരട്ട എന്റെ തലേല്‍ വീണ തേങ്ങയുടെ ആണോ എന്നോരു തമിശയം...[:P]
പിന്നെ ശരത്തണ്ണാ ഒരു കട്ട കുറച്ചാ എഴുതിയത്..സംഗതികളൊക്കെ ഞാന്‍ വീട്ടിലെത്തിക്കാം എന്നു..[;)]...കൂടെ സ്പര്‍ശനങ്ങള്‍ (touchings) വേണോ...

ഏ.ആര്‍. നജീം said...

രാജേഷേ, കവിത ആസ്വദിച്ചുട്ടോ..

പക്ഷേ കവിതയില്‍ കണ്ട മുഖമല്ലല്ലോ രജേഷ് ഗോപന് കൊടുത്ത മറുപടിയില്‍ കാണുന്നത്.. ചിലപ്പോ അതും ഹാസ്യമാകാം എനിക്ക് മനസിലാകാഞ്ഞിട്ടാകും... :)

Rajesh said...

അയ്യൊ ഇതു നമ്മുടെ സ്കെച്ചസിലെ പൂച്ചപ്പോലീസ് അല്ലെ..ഹിഹി...
[:)]...ചില ആള്‍ക്കാര്‍ ഞാന്‍ കവിയാണെന്നു തെറ്റിദ്ധരിച്ചു വിമര്‍ശിച്ചതാ...ഹിഹി

Bindu Syam said...

ithu kandittuuu enikum pokrom pokrom karayan thonnunnu :p

hi said...

ഹൊ നീ പിന്നേം പൊളിച്ചടുക്കുവാണല്ലോ അളിയാ...
നിന്റെ കവിതകള്‍. അതിന് മറുവാക്കില്ല.
ബുജികളുടെ ജാടയ്ക്കെതിരെ ഉള്ള നിന്റെ പോരാട്ടത്തില്‍ ഞാനും ഉണ്ടാവും കൂടെ.

Rajesh said...

ഞാന്‍ എഴുതും ഷമ്മി അളിയാ...നാട്ടുകാര്‍ തല്ലിക്കൊല്ലുന്നതു വരെ ഞാന്‍ എഴുതും...ചോരയില്‍ തൂലിക മുക്കി എഴുതണെമെങ്കില്‍പ്പൊലും.....
(അടുത്ത് ഒരു കോഴിക്കട ഉണ്ട് :P)

Anonymous said...

വ്യത്യസ്തനാമോരു കുറുക്കനാം രാജേഷിനേ...
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...
കവിത എഴുതുന്നോര്‍ക്കു കാലനാം ഈ കുറുക്കന്‍...
കവിത എഴുതുന്നോര്‍ക്കു കാലനാം ഈ കുറുക്കന്‍...
വെറുമൊരു കവിയല്ല ഇവനൊരു കാലന്‍...
രാജേഷു ഒരു കാലന്‍...
കവിത എഴുതും ഒരു ശിലന്‍...
കുറക്കനെ പൊലെ നടക്കും..ഇവനൊരു തൊഴന്‍..
നമ്മുടെ കുറുക്കന്‍ ...രജേഷ്..രാജേഷ്!!!
(കഥ പറയുമ്പോള്‍ എന്നസിനിമയിലെ ബാര്‍ബറാം ബാലന്‍ എന്ന പാട്ടിന്റെ ടോണ്‍)

Rajesh said...

ശ്ശൊ...മുല്ലപ്പൂമ്പോടിയേറ്റു കിടക്കും..കള്ളിനുമുണ്ടാ‍മാം സൌരഭ്യം...ഹിഹി...കലക്കി നരനളിയാ...ഞാന്‍ പുളികിതനായി

Anonymous said...

രാജേഷേ കലക്കീടാ മോനേ...
നീ ധൈര്യായിട്ടെഴുത്...
ഒരു കവിത മഴ ഞങ്ങള്‍ക്കായ് പോഴിക്ക്
ആസ്വദിക്കാന്‍ കഴിവില്ലാത്തവര്‍ കണ്ണീര്‍ മഴ പോഴിക്കട്ടേ....
മുന്നോട്ട് ... മുന്നോട്ട്.....

Rajesh said...

നിങ്ങള്‍ എല്ലാരും കൂടി എന്നെ സെന്റിയാക്കും...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

രാജേഷിന്റെ കവിത സൂപ്പര്‍ അല്ലെ..
നരനേ.. അതെങ്ങനെ ശെരിയാകും ഇതില്‍ സംഗതിയൊക്കെ ഇല്ലന്നാരാ പറഞ്ഞെ..?
[മഴ..പിന്നെയും മഴ..
പോക്രോം പോക്രോം]
ഇതിലും ഇല്ലെ ഒരു സംഗീതം മഴയുടെ സംഗീതം നിലാവിന്റെ താരാട്ട്
പിന്നെ വാറ്റ് വല്ലോം വേണമെങ്കില്‍...........
തള്ളേ......കലിപ്പുകളുതന്നല്ലെ
ലങ്ങ് ലബ്ട ലപ്റത്ത് ലൊരു സലമുണ്ട് തിരോന്തോരം...... അതിലെ ലങ്ങ് പിടിച്ച് വിട്ടാല്‍ അതിന്റെ അങ്ങേയറ്റം വേറെ ഒരു സലങ്ങള് കാണാം ചാല.
ലബ്ടെ കിട്ടാത്ത വാറ്റില്ലാ നല്ല സ്കോച്ചിനേക്കാളും സൊയമ്പന്‍ അതും 2എണ്ണം വിട്ടിട്ട് ആ വഴി തിരിഞ്ഞ് നടന്നാല്‍ ഇതിലും നല്ലപോലെ മഴപെയ്യും

Rajesh said...

തള്ളേ...പുളകിതനായി മരിക്കാണോ എന്റെ വിധി...[:(]

Anonymous said...

രാജേഷേ..

അല്ല.. എനിക്ക് മനസിലാകാത്തത്, ഇനി നീ വല്ല കവിയുമാകുമോ എന്നാ..

നീ ധൈര്യപൂര്‍വ്വം എഴുത്.. പിന്നെ ഷമ്മിക്കു കൊടുത്ത മറുപടിയിലെ ”ചോര”... ഹഹഹ..

- സസ്നേഹം , സന്ധ്യേച്ചി... :)

latha said...

നറും തേന്‍ പോലെഒരു കവിത ... ലളിതമായ ഭാഷ ശൈലി ..... ഇതു കവി ലെസ്സ് ഹൃദയനും വായിച്ചു രസിക്കാന്‍ പറ്റിയ ഇമ്പമാര്‍ന്ന വരികള്‍....

achu said...

ayooooooooo rajeshe oru chinna dbt
ee mandookakootam adivasikalano alla avarkku pokro pokrom ennu mathranallo thante ee mahatkavithayil padunnathu . pinne ee national high wayil meen pidutham mathralla cheriyoru vallam kali koodi oppikarunnuto .pinne a big dbt ee shattaru thurakkumbol gattaru engana nirayane