Tuesday, January 1, 2008

പ്രണയം...

നീ മറന്നോ..ഞാന്‍ മറന്നില്ല...
അന്നു നമ്മള്‍ മണ്ണപ്പം ചുട്ടത്
കണക്കുബുക്ക് കീറി കടലാസു തോണിയിറക്കിയത്
കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചത്..
അമ്മയുടെ വാക്കുകള്‍
‘’മകനെ നിന്നെ അവള്‍ മണ്ണു തീറ്റിക്കും‘’
നീ ചുട്ട മണ്ണപ്പം മുഴുവന്‍ ഞാന്‍ തിന്നു..

ഓര്‍മകളിലെ ഓണം..
അന്നു നമ്മള്‍ തേങ്ങാപ്പീരയില്‍
ഉജാല മുക്കി തീര്‍ത്ത പൂക്കളം..
അപ്പോഴെ എനിക്കറിമായിരുന്നു
നീയെന്നെ പറ്റിക്കുമെന്ന്..
ഞാന്‍ മറന്നില്ല..കാവില്‍ വെച്ച്
നിന്റെ കാലില്‍മുള്ളു കയറിയതും
അമ്മാവന്റെ പറമ്പിലെ
കശുവണ്ടി മോഷ്ടിച്ച്
നിനക്കു ഞാന്‍ ലൂണാര്‍ ഗ്രിപ്പ് വാങ്ങിയതും...
അതേ ചെരുപ്പിനാല്
‍എന്റെ കവിളില്‍ നീ ചാര്‍ത്തിയതും..

പ്രണയംമരിച്ചിരിക്കുന്നു....
നിനക്കായ്..ഓര്‍മ്ക്കായ്...ആദ്യമായ്..
മാങ്ങക്കായ്..തേങ്ങക്കായ്...
വെസ്റ്റ്കോസ്റ്റ് അജയേട്ടന്‍ കാശുകാരനായ്..
[:P]

35 comments:

kaipuzhayan said...

annna..annan kavi thanne.....

avasaana line kalipp thanne anna..

വാല്‍മീകി said...

കവി തന്നെ കേട്ടാ... ധൈര്യമായി എഴുതിക്കോ...

AHAM said...

കണക്കുബുക്ക് കീറി കടലാസു തോണിയിറക്കിയത്
കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചത്..

ഉഗ്രന്‍!! അത്യുഗ്രന്‍!!!

മാണിക്യം said...

വെറും കവിയല്ലാ, മഹാകവി!
“അമ്മാവന്റെ പറമ്പിലെ
കശുവണ്ടി മോഷ്ടിച്ച്
നിനക്കു ഞാന്‍ ലൂണാര്‍
ഗ്രിപ്പ് വാങ്ങിയതും...”
ബദരീങ്ങളെ ഇതാണേ പ്രണയം!!
ബൂലോകം നിന്റെ മുന്നില്‍
കീ ബോര്‍ഡ് മടക്കും!

ശ്രീ said...

കൊള്ളാം...

തുടക്കം കലക്കി. സ്വാഗതം. ഒപ്പം പുതുവത്സരാശംസകളും.
:)

ഫസല്‍ said...

മാങ്ങക്കായ്..തേങ്ങക്കായ്...

സുല്‍ |Sul said...

ഹഹഹ
ഇതാണ് കവിത.
ഇതു തന്നെ കവിത.
നീ കവിയല്ലെങ്കില്‍ പിന്നാരാണ്?

പുതുവത്സരാശംസകള്‍!
-സുല്‍

Rajesh said...

ഹിഹി...കൈപ്പുഴയന്‍..വാല്‍മീകി...അഹം..മാണിക്യാമ്മ...ശ്രീ...ഫസല്‍....സുല്‍..എല്ലാവര്‍ക്കൂം ....എന്നെ കവിയാക്കിയേ അടങ്ങൂ അല്ലേ...ഹിഹി..

രാജന്‍ വെങ്ങര said...

നീയാരുടൈ?!! അത്യന്താധുനീക കുഞ്ചന്‍ നമ്പ്യാരോ? ഹ ! ഹതു കലക്കീ...

Manoj said...

anna, super duper anna....

ഷമ്മി said...

aliyaa.. ithu kalakki.
nee oru super kavi thanne.

സന്ധ്യ :) said...

രാജേഷേ -

“ഈശ്വരോ രക്ഷതു!!!!
എങ്കിലും എനിക്കീ ബ്ലോഗ്ഗ് അങ്ങ് പിടിച്ചുപോയി ..

ഇനിയുമെഴുതൂ... നിന്നെ ഒരു കവിയാക്കിയിട്ടുതന്നെ കാര്യം...

- സ്നേഹാശംസകളോടെ , സന്ധ്യേച്ചി :)

അനില്‍ ഐക്കര said...

എന്നെ അങ്ങു കൊല്ല്..കൊല്ല്..
ഇതിയാന്‍ ഇമ്മിണി ബല്ല്യ ഒരാള്‌ തന്നെ...

രാജന്‍ വെങ്ങര said...

വീണ്ടും വായിച്ചു.ഇനിയും വായിക്കും,എനിക്കു തോന്നുമ്പോഴൊക്കെ വായിക്കും,ആ പെണ്ണ്, നീ വാങ്ങികൊടുത്ത ചെരുപ്പോണ്ടു നിന്റെ തന്നെ മോന്തക്കിട്ടു ചാ‍ര്‍ത്തുന്ന സുന്ദര സുരഭില സുഖോന്മാദ ദൃശ്യം കണ്‍കുളിരെ വീണ്ടും വീണ്ടും കാണാനുള്ള കൊതി അടക്കാന്‍ പറ്റുന്നില്ല.അന്നേ ഞാന്‍ പറഞ്ഞതാ അമ്മാവന്റെ പറമ്പിലെ അണ്ടി കൊടുത്തു അടി വാങ്ങല്ലെ എന്നു.. തലതിരിഞ്ഞവന്‍ ,തോന്നിയവാസി പറഞ്ഞാല്‍ കേള്‍ക്കേണ്ടെ..?

Rajesh said...

രായെട്ടാ കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായി..
ഇനിയിപ്പോ അമ്മാവന്റെ അണ്ടീ കട്ടതു കൊണ്ട് മുറപ്പെണ്ണിനെക്കുറീച്ചുള്ള കിനാവും വെയ്സ്റ്റ് ആയി...
{:(]

രാജന്‍ വെങ്ങര said...

പാവം അമ്മാവന്‍!.അപ്പൊ ഈ സംഭവത്തോടെയണോ "അണ്ടി പോയ അമ്മാവനെ" പോലെ എന്നു പഴമൊഴി ഉല്‍ഭവിച്ചതു

കാപ്പിലാന്‍ said...

പ്രണയംമരിച്ചിരിക്കുന്നു....
നിനക്കായ്..ഓര്‍മ്ക്കായ്...ആദ്യമായ്..
മാങ്ങക്കായ്..തേങ്ങക്കായ്...
വെസ്റ്റ്കോസ്റ്റ് അജയേട്ടന്‍ കാശുകാരനായ്

Adipoli aliya

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗുരവേ നമ:

bindu said...

kalakkan kavithaa...iyalu bata shoes onnum vangi kodukanjathu nannayi.. chilappo thozhiyum kitiyenem.. entammoo.. :D

Rajesh said...

കാപ്പി അളിയാ..ബിന്‍സ്...പ്രിയ....
എന്റെ പ്രണയത്തെ വിജയിപ്പിച്ച നിങ്ങള്‍ക്ക് ആയിരം അഫിവാദ്യങ്ങള്‍...
കാഷ് അസ്സലീ സിന്ദഗി മെം ഐസെ ഹോതേ..
(സെന്റിയാകുമ്പോ ഞാന്‍ ഹിന്ദി പറയും..ങീ ങീ)

Kalpak S said...

നിന്നെ നേരിട്ടു കാണേണ്ടി വരും.... ഗര്‍....

Rajith said...

എന്റെ പൊന്നളിയോ ഇതൊക്കെവിടുന്നു വരുന്നെടാ.....
ഹെന്റമ്മേ ... ഫയങ്കരാ.....!
ഇനീം പോരട്ടേ..

deepdowne said...

"പ്രണയംമരിച്ചിരിക്കുന്നു....
നിനക്കായ്..ഓര്‍മ്ക്കായ്...ആദ്യമായ്..
മാങ്ങക്കായ്..തേങ്ങക്കായ്...
വെസ്റ്റ്കോസ്റ്റ് അജയേട്ടന്‍ കാശുകാരനായ്.."

haha, kalakki! nee dhairyamaayi ezhuthu aliyaa. eduthu alakku. onnum nokkanda, njammal ibdeththanne ndu:)

this post is already in my shared list:P

Rajesh said...

താങ്കു താങ്കു...ഹിഹി...അങ്ങനെയാണ് ഞാനും ഒരു ''കവി'' ആയത്....
ദയവു ചെയ്ത് അവാര്‍ഡൊന്നും തന്ന് എന്നെ ഒതുക്കരുത്...:P

ആമി said...

എന്റെ കണ്ട്രോള്‍ ഭഗവതീ.........ഇതു കാണാന്‍ ഞാന്‍ ഇത്രയും വൈകിയല്ലോ
കവിയാണ് എന്ന കര്യത്തില്‍ ഒരു സംശയവും വേണ്ട ലക്ഷം ലക്ഷം പിന്നാലെ

ഹേമാംബിക said...
This comment has been removed by the author.
ഹേമാംബിക said...

ഗുരവേ നമ :

vidhu said...

കൊള്ളാം കേട്ടോ .. സൂപ്പര്‍ ആയിട്ടുണ്ട്‌ .. ബട്ട് ഇനിയെങ്കിലും ഓര്‍ക്കുക ലുണാര്‍ ഗ്രിപ്പ് വാങ്ങി കൊടുക്കരുതേ ..

vidhu said...

കൊള്ളാം കേട്ടോ .. സൂപ്പര്‍ ആയിട്ടുണ്ട്‌ .. ബട്ട് ഇനിയെങ്കിലും ഓര്‍ക്കുക ലുണാര്‍ ഗ്രിപ്പ് വാങ്ങി കൊടുക്കരുതേ ..

രാജന്‍ വെങ്ങര said...

ഹല്ല! മാഷേ.....ഇങ്ങിനെയൊക്കെ ആയാല്‍ മതിയോ..?കവികുലത്തിനു അലങ്കാ‍രമായി തിരുശോഭിച്ഛു വിളങ്ങുന്ന അങ്ങെയുടെ തൂലിക തുമ്പില്‍ നിന്നും പുതുതായി തേങ്ങകളും ,കശുവണ്ടി കചചവടാനന്തരം കയ്പറ്റിയ കാല്പണം കൊടുത്തു നേടിയ പാദരക്ഷാ താണ്ടനകഥകളും..ഈയുള്ള ബൂലോക വാസികളായ ഞങ്ങളെ പോലുള്ള ക്രുമികീടങ്ങള്‍ക്കാസ്വദിക്കാനായി ഇനിയും ഇനിയും നിരന്തരമുതിരുമെന്നൂത്സാഹമോടെയാഗ്രഹിച്ചു കാത്തുകുത്തിയിരിക്കയാണ്‍...
നിരാ‍ശപെടുത്തല്ലേ രാജുമോനേ..

Rajesh said...

ഹിഹിഹിഹി...ഐ ആം ദി സോറി...തിരക്കില്‍ ആയിരുന്നു....:P

രാജന്‍ വെങ്ങര said...

നിന്റെ ഒടുക്കത്തെ തിരക്കു എന്നും തീര്‍ന്നില്ലേ..അതൊ പെണ്ണു കെട്ടിയതോടെ നീ നന്നായോ? ..ബ്ലൊഗ്ഗിനെ മറന്ന,ബ്ലോഗ്ഗികളെ മറന്ന ദുഷ്ടാ...ഇറങ്ങിവാടാ‍...ധൈര്യമുണ്ടെങ്കില്‍ എന്നു ഞാന്‍ നിന്നെ.....

achu said...

ee mangakkai thengakkai enna vest cost ajayante albathile varikalil evidelum loonar cheruppint ekada parayanundo rajeshe

yesodharan said...

രാജേഷ്,ഇവിടെ എത്താന്‍ ഒരുപാട് വൈകിപ്പോയി;;;...
ആക്ഷേപ ഹാസ്യത്തിന്റെ മര്‍മം തൊട്ടറിഞ്ഞ രചന...
മനോഹരമായിട്ടുണ്ട്..

yesodharan said...

രാജേഷ്,ഇവിടെ എത്താന്‍ ഒരുപാട് വൈകിപ്പോയി;;;...
ആക്ഷേപ ഹാസ്യത്തിന്റെ മര്‍മം തൊട്ടറിഞ്ഞ രചന...
മനോഹരമായിട്ടുണ്ട്..